ക്രിസ്മസ് പുതുവത്സരാഘോഷം
1490942
Monday, December 30, 2024 4:45 AM IST
കോതമംഗലം: കക്കാട്ടൂർ പബ്ലിക് ലൈബ്രറിയിൽ ക്രിസ്മസ് പുതുവത്സരാഘോഷവും 54-ാം വാർഷികാഘോഷ പരിപാടികളും നടത്തി. കളറിംഗ് മത്സരം. വായനാ മത്സരം ക്രിസ്മസ് കാരൾ, എന്നിവയും നടത്തി. സാംസ്കാരിക സമ്മേളനം ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് കെ.യു സൈമണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, സെക്രട്ടറി മനോജ് നാരായണൻ, വൈസ് പ്രസിഡന്റ് സി.എം. അബു, താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് കെ.ഒ. കുര്യാക്കോസ്, ലൈബ്രറി കൗണ്‍സിൽ അംഗം ഷീജ കാസിം, പഞ്ചായത്തംഗം പ്രിയ സന്തോഷ്, സബ് ഇൻസ്പെക്ടർ കെ.പി. സിദ്ദിഖ്, ലൈബ്രറി നേതൃസമിതി കണ്‍വീനർ എ.ആർ. അനി, സംഘാടക സമിതി ചെയർമാൻ പി.കെ ഹരി എന്നിവർ പ്രസംഗിച്ചു.