അപകടത്തിൽ പരിക്കേറ്റ എൻജി. വിദ്യാർഥിനി മരിച്ചു
1490889
Sunday, December 29, 2024 11:24 PM IST
കോലഞ്ചേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൻജിനീയറിംഗ് വിദ്യാർഥിനി മരിച്ചു. മുണ്ടക്കയം മടുക്ക തേക്കിലക്കാട്ടിൽ വിനോദിന്റെ മകൾ ദേവി ചന്ദന (22) ആണ് മരിച്ചത്. കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളജിലെ അവസാന വർഷ വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ നാലിന് കടയിരുപ്പ് പടപറന്പിൽ കാർ വൈദ്യുത പോസ്റ്റിലിടിച്ചായിരുന്നു അപകടം. കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മാതാവ്: ബിന്ദു. സഹോദരൻ: ശ്രീഹരി.