മയക്കുമരുന്നുകളുമായി മൂന്നു പേര് പിടിയില്‍
1491431
Wednesday, January 1, 2025 3:20 AM IST
കൊച്ചി: വിവിധയിനം മയക്കുമരുന്നുകളുമായി മൂന്നു പേര് അറസ്റ്റില്‍. പറവൂര്‍ മൂത്തകുന്നം സ്വദേശി ഫാബിന് ഫ്രാന്‍സിസ് (27), പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അബ്ദുള്‍ ഹമീദ് ബിശ്വാസ് (41), കാക്കനാട് വികാസ് വാണി തേങ്ങോട് സ്വദേശി ശ്രീരഞ്ജ് (24) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം നോര്‍ത്ത്, സൗത്ത്, ഇടപ്പള്ളി ഭാഗങ്ങളിലെ ലോഡ്ജുകളില്‍ നടത്തിയ പരിശോധനയിലാണ് ഫാബിന് ഫ്രാന്‍സിസ് പിടിയിലായത്. ഇടപ്പള്ളി അല്‍ അമീന് പബ്ലിക് സൂകൂളിന് മുന്‍വശത്തെ ഹോട്ടല്‍ കീ പീസിലെ മൂന്നാം നിലയിലെ 317-ാം നമ്പര്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ 56 ഗ്രാം ചരസ്, 190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 52 ഗ്രാം ഉണങ്ങിയ കഞ്ചാവ് എന്നിവയുമായാണ് ഫാബിന് പിടിയിലായത്.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ നാലു കിലോഗ്രാം കഞ്ചാവുമായാണ് അബ്ദുള്‍ ഹമീദ് വിശ്വാസ് പിടിയിലായത്. കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഭാഗത്തെ എക്സെനിയ എന്ന അപ്പാര്‍ട്ടുമെന്റില്‍ നടത്തിയ പരിശോധനയിലാണ് ശ്രീരഞ്ജ് പിടിയിലായത്. ഇയാളില്‍ നിന്ന് 52 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
നഗരത്തിലെ വിവിധ ലോഡ്ജുകള്‍, ഹോസ്റ്റലുകള്‍, സ്പാകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് എക്സൈസ് പോലീസ് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ എന്നിവ സംയുക്ത പരിശോധന നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.