കുടുംബ സംഗമവും അവാർഡ് ദാനവും
1490660
Sunday, December 29, 2024 3:56 AM IST
കാലടി: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കാലടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
കുടുംബ സംഗമം റിട്ട. ഡിവൈഎസ്പി ടോമി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എറണാകുളം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വി.എസ്. നവാസ് മുഖ്യ പ്രഭാഷണം നടത്തി. മികച്ച വ്യവസായിയായി കേരള സർക്കാരിന്റെ പുരസ്കാരം ലഭിച്ച വ്യവസായ പ്രമുഖൻ കെ.വി. ടോളിന്റെ അസാന്നിധ്യത്തിൽ, ടോളിൻസ് ഗ്രൂപ്പ് ജനറൽ മാനേജർ എം.ആർ. വർഗീസ്, ടോമി സെബാസ്റ്റ്യനിൽ നിന്ന് സംഘടനയുടെ പുരസ്കാരം ഏറ്റ് വാങ്ങി.
പ്രവർത്തന മികവിന് കാലടി ഗ്രാമ പഞ്ചായത്ത് ടൗൺ വാർഡ് അംഗം പി. ബി. സജീവിന്, ടി.കെ. തോമസ് പുരസ്കാരം നൽകി ആദരിച്ചു.
ഫാ. മാത്യു കിലുക്കൻ, കാലടി പോലീസ് ഇൻസ്പെക്ടർ അനിൽ കുമാർ, കെ.പി. ജോസ്, സബ് ഇൻസ്പെക്ടർ സന്ദീപ്, ഒ.കെ. മൊയ്തീൻ കുഞ്ഞ്, ടി.ആർ. സലി, കെ.പി. പോൾ, പോൾ ജോസഫ്, പി. എം. സലിം, ടി.സി. ആന്റണി തുടങ്ങിയവർ സംസാരിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും പുതിയതായി സർക്കാർ വകുപ്പിൽ ജോലി ലഭിച്ച കുടുംബാംഗങ്ങളെയും ആദരിച്ചു.
കെയാർ ബീറ്റ്സ് കാലടി അവതരിപ്പിച്ച സംഗീത വിരുന്നും ഉണ്ടായിരുന്നു.