തിരുമുടിക്കുന്ന് പള്ളിയിൽ ജൂബിലേറിയന്മാരേയും നവദമ്പതികളേയും ആദരിച്ചു
1490934
Monday, December 30, 2024 4:45 AM IST
കൊരട്ടി : തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയില്‍ ഗ്രേസ് റിപ്പിള്‍സിന്റേയും മിഷനറി കപ്പിള്‍സ് ഓഫ് ക്രൈസ്റ്റിന്റേയും ആഭിമുഖ്യത്തില്‍ വിവാഹത്തിന്റെ ഇരുപത്തിയഞ്ചും അന്‍പതും വര്‍ഷങ്ങള്‍ പിന്നിട്ട ജൂബിലേറിയന്മാരേയും നവദമ്പതികളേയും ആദരിച്ചു. വിശ്വാസ പരിശീലന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സുവിശേഷം പകർത്തിയെഴുതിയവരെ ആദരിക്കലും നടന്നു.
രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി കാര്‍മികത്വംവഹിച്ചു. നവദമ്പതികളും ജൂബിലേറിയന്മാരും കാഴ്ചസമര്‍പ്പണം നടത്തി.
വികാരിയച്ചന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആന്റു-ലിസി പെരേപ്പാടൻ, ജോസ്-എൽസി പള്ളിപ്പാടൻ, ഷാജു- ജെസി പ്ലാശേരി, അനിമേറ്റർ സിസ്റ്റർ ഫ്രാൻസിയ, എന്നിവർ പ്രസംഗിച്ചു. വികാരി ജൂബിലേറിയന്മാരെ പൊന്നാട അണിയിച്ച് ആദരിക്കുകയും നവദമ്പതികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ജോർജ് - ടെസി പള്ളിപ്പാടൻ, ആന്റണി- ഷൈനി ചുള്ളി എന്നിവർ നേതൃത്വം നൽകി. മുപ്പത് പേരാണ് സുവിശേഷം പകർത്തിയെഴുത്തിൽ പങ്കെടുത്തത്.
ജിയമേരി ജോർജ് തേക്കാനത്ത് പുളിക്കലാൻ, മിനി ജോൺസൺ തയ്യിൽ, സീജ റോബിൻ വാഴക്കാല എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വികാരി സമ്മാനങ്ങൾ വിതരണം ചെയ്തു.