ആയത്തുപടി പള്ളിയിൽ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
1491257
Tuesday, December 31, 2024 4:53 AM IST
പെരുമ്പാവൂര്‍: ആയത്തുപടി നിത്യസഹായ മാതാ പള്ളിയില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ബിഷപ് മാര്‍ തോമസ് ചക്യേത്ത് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഡോ. വര്‍ഗിസ് പുളിയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മോൺ. ഡോ. ആന്റണി നരികുളം, ഫാ. പോള്‍ മാടശേരി, ഫാ. ജോയ് കണ്ണമ്പുഴ, ഡോ. വര്‍ഗീസ് പാറപ്പുറം, ഫാ. ബിബിന്‍ മുളവരിയ്ക്കല്‍, സിസ്റ്റര്‍ പിയൂഷ, സിസ്റ്റര്‍ ടാനിയ, കൈക്കാരന്മാരായ പി.സി. ജോസ്, ജോര്‍ജ് ജോസഫ്, വൈസ് ചെയര്മാന് ജോസഫ് സെബാസ്റ്റ്യൻ, ജനറല്‍ കണ്‍വീനര്‍ ജോഷി സി. പോള്‍ തുടങ്ങിയര്‍ പങ്കെടുത്തു.
ജൂബിലിയുടെ ഭാഗമായി നിര്‍മിച്ച ജൂബിലി സ്മാരക ഭവനം വെഞ്ചിരിപ്പ്, ജൂബിലി വര്‍ഷത്തില്‍ മുടങ്ങാതെ പള്ളിയിലെത്തിയ നൂറോളം കുട്ടികള്‍ക്ക് സൗജന്യമായി സൈക്കിളുകള്‍ വിതരണം ചെയ്തു.