അമൃത വിശ്വവിദ്യാ പീഠത്തിൽ ബിരുദദാനം നടത്തി
1491259
Tuesday, December 31, 2024 4:53 AM IST
കൊച്ചി: അമൃത വിശ്വവിദ്യാപീഠം കൊച്ചി കാമ്പസിൽ 27-ാമത് ബിരുദദാന ചടങ്ങ് നടത്തി. കേന്ദ്ര സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി ചെയർമാൻ ഡി.വി. സ്വാമി മുഖ്യാതിഥിയായിരുന്നു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി, അമൃത ആശുപത്രി ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ തുടങ്ങിയവർ പ്രസംഗിച്ചു. ചെന്നെ, കോയമ്പത്തൂർ, ബംഗളൂരു, അമൃതപുരി എന്നീ കാമ്പസുകളിൽ നിന്നുള്ളവരും ബിരുദങ്ങൾ ഏറ്റുവാങ്ങാൻ എത്തിയിരുന്നു.