ചുവടി ഫെസ്റ്റ് സമാപിച്ചു
1491442
Wednesday, January 1, 2025 3:20 AM IST
പറവൂർ: വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ എസ്എസി ഗോതുരുത്ത് സംഘടിപ്പിച്ച 11-ാമത് ചുവടി ഫെസ്റ്റ് സമാപിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മിൽട്ടൺ അംബ്രോസ് അധ്യക്ഷനായി. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, നിതാ സ്റ്റാലിൻ, പി.ജി. വിപിൻ, അജയ് ആൻഡ്രൂസ് എന്നിവർ സംസാരിച്ചു. യുവ കേരള ചവിട്ടു നാടക അക്കാദമി കുറുമ്പത്തുരുത്ത് അവതരിപ്പിച്ച മാക്ബത്ത് എന്ന ചവിട്ടുനാടകം അരങ്ങേറി.