കൊ​ച്ചി: നാ​ലാ​മ​ത് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ എ​റ​ണാ​കു​ളം ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് സ്വ​ന്ത​മാ​ക്കി. കോ​ഴി​ക്കോ​ട് ര​ണ്ടും തൃ​ശൂ​ര്‍ മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. 21 സ്വ​ര്‍​ണ​വും 19 വെ​ള്ളി​യും 15 വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 375 പോ​യ​ന്‍റോ​ടെ​യാ​ണ് എ​റ​ണാ​കു​ളം ഓ​വ​റോ​ള്‍ കി​രീ​ടം ചൂ​ടി​യ​ത്. അ​ഞ്ചു സ്വ​ര്‍​ണ​വും ഏ​ഴു വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി​യ കോ​ഴി​ക്കോ​ടി​ന് 136 പോ​യ​ന്‍റു​ണ്ട്.

അ​ഞ്ചു വീ​തം സ്വ​ര്‍​ണം വെ​ള്ളി​യും 10 വെ​ങ്ക​ല​വും നേ​ടി​യ തൃ​ശൂ​രി​ന് 128 പോ​യ​ന്‍റാ​ണു​ള്ള​ത്. സ്‌​കൂ​ളു​ക​ളി​ല്‍ വാ​ഴ​ക്കു​ളം കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ ഒ​ന്നും ക​ട​യി​രു​പ്പ് സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ ര​ണ്ടും കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി സി​എം​ഐ പ​ബ്‌​ളി​ക് സ്‌​കൂ​ള്‍ മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

അ​ണ്ട​ര്‍ 14 വി​ഭാ​ഗ​ത്തി​ല്‍ പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ സി.​ടി. മ​ഹ്‌​സി​ന്‍, ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ര്‍ വി​ദ്യാ​മ​ന്ദി​റി​ലെ മ​രി​യ മ​നോ​ജ്‌​ലാ​ല്‍ എ​ന്നി​വ​ര്‍ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി. അ​ണ്ട​ര്‍ 17 ല്‍ ​വാ​ഴ​ക്കു​ളം കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ധ്യാ​ന്‍ വാ​മ​റ്റം, ലി​യ രാ​ജേ​ഷ്, ത​ങ്ക​ശേ​രി ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ല്‍ എ.​അ​ഭി​ഷ ദ​ത്തു എ​ന്നി​വ​രും അ​ണ്ട​ര്‍ 19 ല്‍ ​ക​ട​യി​രു​പ്പ് സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് സ്‌​കൂ​ളി​ലെ ബെ​ര്‍​ണാ​ര്‍​ഡ് ഷാ ​സോ​ജ​ന്‍, ദേ​വ​ഗി​രി സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ നൈ​ല സ​യ​ന്‍ എ​ന്നി​വ​രും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​മാ​രാ​യി.

സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ കോ​സ്റ്റ്ഗാ​ര്‍​ഡ് ഡി​ഐ​ജി എ​ന്‍.​ര​വി വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു.