ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരിക്ക് സ്വീകരണം
1490657
Sunday, December 29, 2024 3:56 AM IST
വൈപ്പിൻ: കണ്ണൂർ രൂപത സഹായമെത്രനായി അഭിഷിക്തനായ ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരിക്ക് കോട്ടപ്പുറം രൂപതയും മാതൃഇടവക പള്ളിപ്പുറം മഞ്ഞുമാത ബസിലിക്കയും ചേർന്ന് നൽകിയ സ്വീകരണ സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തി. ടി.ജെ. വിനോദ് എംഎൽഎ മുഖ്യാതിഥി ആയിരുന്നു.
വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ, ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, കോട്ടപ്പുറം രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, ബസിലിക്ക റെക്ടർ റവ. ഡോ. ആന്റണി കുരിശിങ്കൽ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ഫാ. ജോഷി കല്ലറക്കൽ, ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, ജെസി ജെയിംസ്, അലക്സാണ്ടർ റാൽസൻ, വി.എക്സ് റോയ് വലിയവീട്ടിൽ, റൈജു രണ്ട്തൈക്കൽ, ജോസി കുറുപ്പശേരി, ഗോഡ്വിൻ പ്രിൻസ് എന്നിവർ പ്രസംഗിച്ചു.