വരാപ്പുഴ അതിരൂപതയിൽ ജൂബിലി വർഷാചരണം
1491254
Tuesday, December 31, 2024 4:53 AM IST
കൊച്ചി: വരാപ്പുഴ അതിരൂപതയിൽ ജൂബിലിവർഷം ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ നടന്ന ദിവ്യബലിയിൽ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കാർമികനായി. സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യ സഹകാർമികനായിരുന്നു.
വരാപ്പുഴ അതിരൂപതയിലെ വൈദികരും സന്യസ്തരും പങ്കെടുത്തു. ജൂബിലിയുടെ തുടക്കം കുറിച്ച് ജൂബിലി പതാക ഉയർത്തി. ജൂബിലി കുരിശ് ആർച്ച്ബിഷപ് ആശീർവദിച്ചു. അതിരൂപതയിൽ ഭൂരഹിതർക്കായി ജൂബിലി ഭവനങ്ങൾ നിർമിച്ച് നൽകുന്നതിനുള്ള പ്രഖ്യാപനം നടത്തി.