പുതുവർഷ ദീപക്കാഴ്ചയുമായി മുളക്കുളം കത്തോലിക്ക പളളി
1491436
Wednesday, January 1, 2025 3:20 AM IST
പിറവം: പുതുവർഷത്തിന് സ്വാഗതമോതി പള്ളിനടയിൽ ദീപക്കാഴ്ചയൊരുക്കി മുളക്കുളം സെന്റ് മേരീസ് കത്തോലിക്ക പള്ളിയുടെ നടകളിലാണ് പുതുവർഷത്തെ നോക്കി 2025 മൺ ചെരാതുകൾ മിഴി തുറന്നത്.
പള്ളിയിലെ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ദീപക്കാഴ്ച.
എസ്എംവൈഎം മുളക്കുളം യൂണിറ്റ് ഒരുക്കിയ ദീപക്കാഴ്ചയ്ക്ക് വികാരി ഫാ.തോമസ് ആയലൂക്കുന്നേൽ ആദ്യ ദീപം കൊളുത്തി.
കൗൺസിലർമാരായ അഡ്വ, ബിമൽ ചന്ദ്രൻ, പ്രശാന്ത് മമ്പുറത്ത്, അന്നമ്മ ഡോമി, മുൻമെമ്പർ ഡോമി ചിറപ്പുറത്ത്, ജോർജ് അലക്സ്, ഫാ. ജോസ് പെരിങ്ങാമലയിൽ, ഫാ. ഫ്രെഡി, ഫാ. ജോസ് പെരിങ്ങാമലയിൽ, ട്രസ്റ്റിമാരായ എമ്മാനുവേൽ, ജോ മാത്യു, പോളി, ജോർജ് ജോസഫ് അഗസ്റ്റിൻ, ടീന ജോർളി, ജോമോൾ സിനോയി, സിജി ജിനു, ഷീബ സിജോ, എസ്എംവൈഎം പ്രതിനിധികളായ ബോയൽ ജിജോ, ജിൽസൺ ജിബി, അലക്സി, സഞ്ചു സണ്ണി, ക്രിസ് അഗസ്റ്റി, ഡോൺ, ആൻഡ്രിയ, ആഷ്ന മജോ, ആൻലിയ തുടങ്ങിയവർ സംബന്ധിച്ചു.