സ്റ്റേ​ജ് നി​ര്‍​മി​ച്ച​ത് അ​നു​മ​തി​യി​ല്ലാ​തെ​: ജി​സി​ഡി​എ

കൊ​ച്ചി: ഉ​മ തോ​മ​സ് എം​എ​ല്‍​എ​യ്ക്ക് കൊ​ച്ചി ക​ലൂ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലെ ഗാ​ല​റി​യി​ല്‍ നി​ന്ന് വീ​ണ് പ​രു​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രാ​യ മൃ​ദം​ഗ വി​ഷ​ന്‍ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് താ​ത്കാ​ലി​ക സ്‌​റ്റേ​ജ് നി​ര്‍​മി​ച്ച​തെ​ന്ന് ജി​സി​ഡി​എ. സ്വ​കാ​ര്യ പ​രി​പാ​ടി​യാ​യ​തി​നാ​ല്‍ ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ലും വി​ഐ​പി​ക​ള്‍​ക്കു​ള്‍​പ്പെ​ടെ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലും സം​ഘാ​ട​ക​രു​ടെ ഭാ​ഗ​ത്തുനി​ന്ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​ഘാ​ട​ക​രാ​യ മൃ​ദം​ഗ​വി​ഷ​ന്‍ അ​ടി​യ​ന്ത​ര​മാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ജി​സി​ഡി​എ അ​റി​യി​ച്ചു.

ക​ലൂ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ സ്ഥി​ര നി​ര്‍​മി​തി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സ്ട്ര​ക്ച​റ​ല്‍ സ്‌​റ്റെ​ബി​ലി​റ്റി അ​ട​ക്ക​മു​ള്ള അ​നു​മ​തി​ക​ള്‍ ജി​സി​ഡി​എ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. 29 ന് ​മാ​ത്ര​മാ​ണ് സ്റ്റേ​ഡി​യം അ​ലോ​ട്ട് ചെ​യ്തി​ട്ടു​ള്ളൂ​വെ​ന്ന​തി​നാ​ല്‍ പ​രി​പാ​ടി തു​ട​ങ്ങു​ന്ന​തി​ന് ഏ​റാ​നും മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​മ്പാ​ണ് ര​ണ്ടു ത​ട്ടു​ക​ളാ​യി താ​ത്കാ​ലി​ക സ്റ്റേ​ജ് സം​ഘാ​ട​ക​ര്‍ നി​ര്‍​മി​ച്ച​ത്. പ​രി​പാ​ടി ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ അ​നു​മ​തി​ക​ളും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ല്‍ നി​ന്ന് ല​ഭ്യ​മാ​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കേ​ണ്ട​തും സം​ഘാ​ട​ക​രു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും സ്‌​റ്റേ​ഡി​യം അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ബ​ന്ധ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഭാ​വി​യി​ല്‍ സ്റ്റേ​ഡി​യം ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍​ക്കാ​യി വി​ട്ടു​കൊ​ടു​ക്കു​മ്പോ​ള്‍ ജി​സി​ഡി​എ​യു​ടെ ഭാ​ഗ​ത്തു നി​ന്ന് സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ള്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കും. ഇ​തി​ന് പോ​ലീ​സ്, കൊ​ച്ചി ന​ഗ​ര​സ​ഭ, ഫ​യ​ര്‍​ഫോ​ഴ്‌​സ്, ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി, ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​റേ​റ്റ് എ​ന്നീ ഏ​ജ​ന്‍​സി​ക​ളു​ടെ ഏ​കോ​പ​ന​വും സേ​വ​ന​വും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ജി​സി​ഡി​എ അ​റി​യി​ച്ചു.

സ​മ​ഗ്രാന്വേ​ഷ​ണം
ന​ട​ത്തും: ചെ​യ​ര്‍​മാ​ന്‍

കൊ​ച്ചി: കൊ​ച്ചി ക​ലൂ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലെ ഗാ​ല​റി​യി​ല്‍ നി​ന്ന് വീ​ണ് ഉ​മ തോ​മ​സ് എം​എ​ല്‍​എ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ജി​സി​ഡി​എ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ കെ.​ച​ന്ദ്ര​ന്‍​പി​ള്ള. അ​ഞ്ച് മി​നി​ട്ട് ച​ട​ങ്ങി​ന് വേ​ണ്ടി​യാ​ണ് ആ ​പ്ലാ​റ്റ് ഫോം ​ഉ​ണ്ടാ​ക്കി​യ​ത്. ബാ​രി​ക്കേ​ഡ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​താ​ണ് അ​പ​ക​ട കാ​ര​ണം. സ്‌​റ്റേ​ഡി​യ​ത്തി​ല്‍ സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ല. അ​പ​ക​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സം​ഘാ​ട​ക​ര്‍​ക്കാ​ണ്. എ​ല്ലാ മു​ന്‍​ക​രു​ത​ലും എ​ടു​ക്ക​ണ​മെ​ന്ന് രേ​ഖാ​മൂ​ലം ക​രാ​ര്‍ ഉ​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്നും ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു.

പ്ര​ധാ​ന അ​തി​ഥി​ക​ള്‍​ക്ക് ഇ​രി​ക്കാ​നും മ്യൂ​സി​ക് ബാ​ന്‍​ഡി​നു​മാ​യി ര​ണ്ട് സ്‌​റ്റേ​ജു​ക​ളാ​ണ് പ​രി​പാ​ടി​ക്കാ​യി നി​ര്‍​മി​ച്ച​ത്. ര​ണ്ട​ര മീ​റ്റ​ര്‍ മാ​ത്രം വീ​തി​യു​ള്ള സ്‌​റ്റേ​ജി​ലാ​ണ് മ​ന്ത്രി​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കാ​യി ഇ​രി​പ്പി​ടം ഒ​രു​ക്കി​യ​ത്.

ഇ​തി​ല്‍ ര​ണ്ട് നി​ര​ ക​സേ​ര​ക​ളും ഇ​ട്ടി​രു​ന്നു. ന​ട​ക്കാ​നാ​യി ര​ണ്ടി​ഞ്ച് സ്ഥ​ലം മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ലൂ​ടെ ന​ട​ക്കു​ന്പോഴായിരുന്നു എം​എ​ല്‍​എ കാ​ല്‍​വ​ഴു​തി താ​ഴേ​ക്ക് വീ​ണ​ത്. ഭാ​വി​യി​ല്‍ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ ഈ ​സം​ഭ​വം ഒ​രു പാ​ഠ​മാ​യി ഉ​ള്‍​ക്കൊ​ള്ളു​മെ​ന്ന് ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു.