വയോധികൻ ട്രെയിനിടിച്ച് മരിച്ചു
1490887
Sunday, December 29, 2024 11:24 PM IST
ആലുവ: എടയപ്പുറം ഹെൽത്ത് സെന്ററിന് സമീപം കോട്ടേത്ത് അബ്ദുൾ ഖാദറിനെ(82) ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ഒന്പതോടെ ആലുവ പുളിഞ്ചോട് റെയിൽവേ പാളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
അബ്ദുൾ ഖാദർ വീട്ടിൽ ആരോടും പറയാതെയാണ് പോയത്. മറവിരോഗമുള്ള അബ്ദുൾ ഖാദർ റെയിൽവേ ലൈനിൽ കൂടി നടന്നുപോകുന്പോൾ അപകടം ഉണ്ടായെന്നാണ് കരുതുന്നത്. സംസ്കാരം നടത്തി. ഭാര്യ: ഐഷാബി. മകൾ: സബിയ. മരുമകൻ: റഷീദ്.