പത്രവാർത്തകൾ കൊണ്ട് അലങ്കരിച്ച പോലീസ് കലണ്ടർ പുറത്തിറങ്ങി
1491444
Wednesday, January 1, 2025 3:20 AM IST
ആലുവ: എറണാകുളം റൂറൽ ജില്ലാ പോലീസ് 2025 ലെ ഡിജിറ്റൽ കലണ്ടർ പുറത്തിറക്കി.
ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വി.എസ്. നവാസിന് നൽകി പ്രകാശനം ചെയ്തു.
എം.വി. സനിൽ, ടി.ടി. ജയകുമാർ, മാത്യു പി. പോൾ, പി. പ്രശാന്ത്, പ്രസാദ് പാറപ്പുറം, എ.എൻ. സനീഷ് എന്നിവർ പങ്കെടുത്തു.
ഓരോ മാസത്തിലും കഴിഞ്ഞ വർഷം ഇതേ മാസം റൂറൽ പോലീസിൽ നടന്ന പ്രധാന സംഭവങ്ങളുടെയും പോലീസ് നേട്ടങ്ങ ളുടെയും പത്രവാർത്തകൾ ഉൾക്കൊള്ളിച്ചാണ് കലണ്ടർ തയാറാക്കിയിട്ടുള്ളത്.