സൗഹൃദ ക്രിസ്മസ് സംഗമം
1491260
Tuesday, December 31, 2024 4:53 AM IST
ആലുവ: ജീവസ് കേന്ദ്രവും സൗഹൃദവേദിയും സംയുക്തമായി സൗഹൃദ ക്രിസ്മസ് സംഗമം നടത്തി. യുഹാനോന്‍ മാര്‍ പോളികാര്പോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. രാജഗിരി എസ്എച്ച് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ റവ. ഡോ. മാത്യു കോയിക്കര ക്രിസ്മസ് സന്ദേശം നല്കി.
ബെന്നി ബഹനാന് എംപി മുഖ്യാതിഥി ആയി. അന്‍വര്‍ സാദത്ത് എംഎൽഎ, സെന്റ് ആന്റണീസ് മോണസ്ട്രി പ്രിയോര്‍ ഫാ. പോള്‍ നെടുംചാലില്‍ ക്രിസ്മസ് കേക്ക് മുറിച്ചു.
എന്‍. സത്യദേവന് അധ്യക്ഷനായി. കാര്‍മല്‍ നഴ്സിംഗ് കോളജ് ക്രിസ്മസ് കരോള്‍ നടത്തി.