എംഎ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റ് ജനുവരി അഞ്ചു മുതൽ
1490659
Sunday, December 29, 2024 3:56 AM IST
ആലുവ: മാർ അത്തനേഷ്യസ് ട്രോഫിക്കു വേണ്ടിയുള്ള 22ാമത് അഖിലേന്ത്യാ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റ് ജനുവരി അഞ്ചിന് ആലുവ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. ഒളിംപ്യൻ ജിൻസി ഫിലിപ് ഉദ്ഘാടനം ചെയ്യും.
കേരളത്തിലും പുറത്തുമുള്ള മികച്ച 16 സ്കൂൾ ടീമുകളാണ് മാറ്റുരക്കുന്നത്. അൻവർ സാദത്ത് എംഎൽഎ, മലങ്കര യാക്കോബായ സഭയുടെ നിയുക്ത കാതോലിക്ക ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മുൻ സന്തോഷ് ട്രോഫി താരം വാൾട്ടർ ആന്റണി തുടങ്ങിയവർ പങ്കെടുക്കും.പി. രാജശേഖരൻ പിള്ള മെമ്മോറിയൽ ട്രോഫിക്കും പോൾ മറ്റത്തിൽ മെമ്മോറിയൽ ട്രോഫിക്കും വേണ്ടി നടത്തപ്പെടുന്ന മിനി മാറ്റ് ഫുട്ബോൾ മത്സരങ്ങൾ 2025 ജനുവരി ഒന്നിനും ആരംഭിക്കും. മിനി മാറ്റ് മത്സര വിജയിക്ക് അഞ്ചിന് ആരംഭിക്കുന്ന പ്രധാന ടൂർണമെന്റിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.