പൂർവ വിദ്യാർഥി സംഗമവും ഗുരുവന്ദനവും
1490940
Monday, December 30, 2024 4:45 AM IST
ഇലഞ്ഞി: സെന്റ് പീറ്റേഴ്സ് ഹൈയർ സെക്കന്ററി സ്കൂളിന്റെ ശതാബ്ദി ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പൂർവ വിദ്യാർഥി സംഗമവും ഗുരുവന്ദനവും പെരുന്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് ഇടത്തുംപറന്പിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അനൂപ് ജേക്കബ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ഗുരു ശ്രേഷ്ഠൻമാരെ ആദരിക്കൽ സിനിമ സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി നിർവഹിച്ചു. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, സ്കൂൾ പ്രിൻസിപ്പൽ രാജേഷ് സി. കുന്നുംപുറം, അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് ആലാനിക്കൽ, അലൂമിനി അസോസിയേഷൻ പ്രസിഡന്റ് ഡോ. വി.എം. മാത്യു, മുൻ ഹെഡ് മാസ്റ്റർ വിൽസണ് ജോസ്, ജോണി അരീക്കാട്ടേൽ, വിജയൻ കുറുങ്ങാട്ട്, ജോസുകുട്ടി ജോബ്, സ്കൂൾ പ്രധാന അധ്യാപിക സിൽജാ മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.