ഡാൻസിംഗ് സാന്ത മത്സരം നടത്തി
1490665
Sunday, December 29, 2024 3:56 AM IST
മൂവാറ്റുപുഴ: യുവദീപ്തി - കെസിവൈഎം മൂവാറ്റുപുഴ ഫൊറോനയുടെ ആഭിമുഖ്യത്തിൽ രൂപത തലത്തിൽ ഡാൻസിംഗ് സാന്ത മത്സരം നടത്തി. കെസിവൈഎം മൂവാറ്റുപുഴ ഫൊറോന പ്രസിഡന്റ് ജോയൽ ജോണ്സണ് അധ്യക്ഷത വഹിച്ചു. കെസിവൈഎം കോതമംഗലം രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ, രൂപത പ്രസിഡന്റ് ജെറിൻ മംഗലത്തുകുന്നേൽ, ജനറൽ സെക്രട്ടറി ഹെൽഗ കെ. ഷിബു, സംസ്ഥാന സെനറ്റംഗം അനു ബേബി, ചെറുപുഷ്പ്പ മിഷൻലീഗ് രൂപത ഡയറക്ടർ ഫാ. മാത്യു രാമനാട്ട്, കെസിവൈഎം മൂവാറ്റുപുഴ ഫൊറോന ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ നെടുംപുറത്ത്, എന്നിവർ പ്രസംഗിച്ചു.
കെസിവൈഎം മൂവാറ്റുപുഴ ഫൊറോന ആനിമേറ്റർ സിസ്റ്റർ റെജി അങ്ങാടിയത്ത്, കെസിവൈഎം കോതമംഗലം രൂപത വൈസ് പ്രസിഡന്റുമാരായ സാവിയോ തോട്ടുപുറം, ആൻ മരിയ ജോസ്, സെക്രട്ടറി അമല പ്ലാക്കീൽ എന്നിവർ പങ്കെടുത്തു. കോതമംഗലം രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നും 11 ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ പന്നിമറ്റം യൂണിറ്റ് ഒന്നാം സ്ഥാനവും മേക്കടന്പ് യൂണിറ്റ് രണ്ടാം സ്ഥാനവും കലയന്താനി യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.