മൂ​വാ​റ്റു​പു​ഴ: നി​യ​മം ലം​ഘി​ച്ച് മ​ണ്ണു​മാ​യി ചീ​റി​പാ​യു​ന്ന ടി​പ്പ​ർ ലോ​റി​ക​ൾ ന​ഗ​ര​ത്തെ പൊ​ടി​പ​ട​ല​ത്തി​ൽ മു​ക്കു​ന്നു. വ്യാ​പാ​ര കേ​ന്ദ്ര​മാ​യ കീ​ച്ചേ​രി​പ​ടി മു​ത​ൽ നെ​ഹ്റു​പാ​ർ​ക്ക് വ​രെ​യാ​ണ് പൊ​ടി​പ​ട​ലം വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്. മ​ണ്ണ് ക​യ​റ്റി വ​രു​ന്ന ടി​പ്പ​റു​ക​ളി​ൽ നി​ന്നു മ​ണ്ണ് റോ​ഡി​ൽ വീ​ഴു​ന്ന​താ​ണ് പൊ​ടി​പ​ട​ലം വ്യാ​പ​ക​മാ​കാ​ൻ കാ​ര​ണം.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മേ​ഖ​ല​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് ടി​പ്പ​റു​ക​ളി​ൽ നി​ന്നു റോ​ഡി​ൽ മ​ണ്ണ് വീ​ണ​ത്. ലോ​ഡി​ന് മു​ക​ളി​ൽ പ​ടു​ത ഇ​ട്ട് മൂ​ട​ണ​മെ​ന്ന നി​ർ​ദേ​ശം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് മ​ണ്ണ് ലോ​റി​ക​ൾ ചീ​റി​പ്പാ​യു​ന്ന​ത്. ന​ഗ​ര​ത്തി​ൽ പൊ​ടി​പ​ട​ലം വ്യാ​പി​ക്കു​ന്ന​ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും വി​ന​യാ​യി മാ​റു​ക​യാ​ണ്. പ​ടു​തയി​ട്ട് മൂ​ടി സു​ര​ക്ഷി​ത​മാ​ക്കാ​തെ മ​ണ്ണു കൊ​ണ്ടു പോ​കു​ന്ന ലോ​റി​ക​ൾ ത​ട​യു​മെ​ന്ന് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ ച​ക്കു​ങ്ങ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.