പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രികൻ മരിച്ചു
1490888
Sunday, December 29, 2024 11:24 PM IST
വൈപ്പിൻ: മത്സ്യം കയറ്റി വന്ന പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു. പള്ളിപ്പുറം കോട്ടപറന്പിൽ സ്റ്റീഫൻ (62) ആണ് മരിച്ചത്. സംസ്കാരം നടത്തി. നവംബർ 29ന് മുനന്പം ജനഹിത ബീച്ച് റോഡ് ബസ് സ്റ്റോപ്പിനു സമീപത്തായിരുന്നു അപകടം. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചയാണ് മരിച്ചത്. ഭാര്യ: ബേബി. മക്കൾ: സ്റ്റെഫി, സ്റ്റീവിൻ. മരുമകൻ: ലിജോ.