ലത്തീൻപള്ളിപ്പടി-പുല്ലൻപടി റോഡ് ഉദ്ഘാടനം
1491439
Wednesday, January 1, 2025 3:20 AM IST
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി 6,80,000 രൂപ ചെലവിൽ റോഡിന് വീതികൂട്ടി അരുക്കെട്ടി കോണ്ക്രീറ്റ് ചെയ്ത ലത്തീൻപള്ളിപ്പടി - പുല്ലൻപടി റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.എസ്. ബെന്നി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.എം. സെയ്ത്, ദീപ ഷാജു, പഞ്ചായത്തംഗം ഷജി ബസി, കോഴിപ്പിള്ളി സഹകരണ സംഘം പ്രസിഡന്റ് ഹാൻസി പോൾ, കെ.എം. ജോണി, പീറ്റർ വേളകാട്ട്, ഒ.എം. ജോർജ്, പഞ്ചായത്തംഗം പി.പി. കുട്ടൻ, എബി ബേബി എന്നിവർ പ്രസംഗിച്ചു. റോഡിനു സൗജന്യമായി സ്ഥലം നൽകിയ ജോസ് മാഞ്ഞൂരാൻ, പോൾ പുതയത്തുമോളേൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.