ദേശീയ ഉപഭോക്തൃ ദിനാചരണം
1490937
Monday, December 30, 2024 4:45 AM IST
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപഭോക്തൃ ദിനാചണം നടത്തി. ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് പ്രസിഡന്റ് ഡി.ബി. ബിനു ഉദ്ഘാടനം ചെയ്തു.
എ.ഇ. ചാരിറ്റീസ് സച്ചിദാനന്ദ ബില്‍ഡിംഗ് ഹാളില്‍ നടന്ന ചടങ്ങില്‍ പുരുഷോത്തമന് നായര്‍ അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മെമ്പര്‍ അനു സുനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ സിബി, പി.കെ. സുനില്‍കുമാര്‍, ഡോ. കെ.ബി. അനൂപ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.