ഹോളിമാഗി ഫൊറോന പള്ളിയിൽ തിരുനാൾ മൂന്നുമുതൽ ഏഴുവരെ
1490917
Monday, December 30, 2024 4:19 AM IST
മൂവാറ്റുപുഴ : ഹോളി മാഗി ഫൊറോന പള്ളിയിൽ വിശുദ്ധ പൂജ രാജാക്കന്മാരുടെ തിരുനാൾ മൂന്ന് മുതൽ ഏഴ് വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ അറിയിച്ചു. മൂന്നിന് രാവിലെ 5.45ന് വിശുദ്ധ കുർബാന, നൊവേന, 6.45ന് വിശുദ്ധ കുർബാന-ഫാ. ബിജു വെട്ടുകല്ലേൽ, വൈകുന്നേരം അഞ്ചിന് തിരുനാൾ കൊടിയേറ്റ്-ഫാ. കുര്യാക്കോസ് കൊടകല്ലിൽ, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, 5.30ന് ആഘോഷമായ സുറിയാനി പാട്ടു കുർബാന- ഫാ. സെബാസ്റ്റ്യൻ നെടുംപുറത്ത്. നാലിന് രാവിലെ 5.45നും 6.45നും വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം നാലു മുതൽ അഞ്ചു വരെ ദിവ്യകാരുണ്യ ആരാധന - ഫാ. ജെയിംസ് ചൂരത്തൊട്ടി, അഞ്ചിന് വിശുദ്ധ കുർബാന, പ്രസംഗം- മോണ്. വിൻസെന്റ് നെടുങ്ങാട്ട്, 6.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം.
അഞ്ചിന് രാവിലെ 5.30നും ഏഴിനും പത്തിനും വിശുദ്ധ കുർബാന, നൊവേന, 10ന് വിശുദ്ധ കുർബാന-ഫാ. സ്കറിയ കുന്നത്ത്, വൈകുന്നേരം 4.30ന് ലദീഞ്ഞ്, പൊന്തിഫിക്കൽ കുർബാന, പ്രസംഗം-മാർ പോൾ ആലപ്പാട്ട്, തുടർന്ന് ആഘോഷമായ പ്രദക്ഷിണം (കെഎസ്ആർടിസി, ആരക്കുഴ റോഡുവഴി), തുടർന്ന് ലൈറ്റ് ആൻഡ് സൗണ്ട് ഷോ, ഡിജിറ്റൽ ഫയർ വർക്ക്. ആറിന് രാവിലെ 5.45നും ഏഴിനും കുർബാന, നൊവേന, 10ന് വിശുദ്ധ കുർബാന-ഫാ. ജോണ് ആനിക്കോട്ടിൽ. അഞ്ചിന് രാവിലെ 5.30ന് വിശുദ്ധ കുർബാന, നൊവേന, ഏഴിന് വിശുദ്ധ കുർബാന, 10ന് വിശുദ്ധ കുർബാന-ഫാ. സ്കറിയ കുന്നത്ത്, വൈകുന്നേരം 4.30ന് ലദീഞ്ഞ്, പൊന്തിഫിക്കൽ കുർബാന, പ്രസംഗം-മാർ പോൾ ആലപ്പാട്ട്, ആഘോഷമായ പ്രദക്ഷിണം, തുടർന്ന് ലൈറ്റ് ആന്റ് സൗണ്ട് ഷോ, ഡിജിറ്റൽ ഫയർ വർക്ക്സ്.
ആറിന് രാവിലെ 5.45ന് വിശുദ്ധ കുർബാന, നൊവേന, ഏഴിന് വിശുദ്ധ കുർബാന, 10ന് വിശുദ്ധ കുർബാന-ഫാ. ജോണ് ആനിക്കോട്ടിൽ, വൈകുന്നേരം നാലിന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന-ഫാ. ജെയിംസ് പറയ്ക്കനാൽ, പ്രസംഗം-ഫാ. ജോസ് കുളത്തൂർ, തുടർന്ന് പ്രദക്ഷിണം (കാവുംപടി, കച്ചേരിത്താഴം വഴി) തുടർന്ന് വാദ്യമേളം ഫ്യൂഷൻ. ഏഴിന് രാവിലെ 5.45ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, മരിച്ചവർക്കുള്ള പ്രാർഥന. ഏഴിന് വിശുദ്ധ കുർബാന.