കോട്ടയം മുൻ എസ്പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്
1491247
Tuesday, December 31, 2024 4:53 AM IST
ആലുവ: തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സ് വിജിലൻസിലേക്ക് സ്ഥലം മാറ്റപ്പെട്ട മുൻ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. കെ കാർത്തിക് ഐപിഎസ് എന്ന പേരിലാണ് വ്യാപകമായി ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത്.
കോട്ടയം ജില്ലാ പോലീസ് മേധാവിയാകുന്നതിന് മുമ്പ് എറണാകുളം റൂറൽ ജില്ലാ മേധാവിയും ആയിരുന്നതിനാൽ എറണാകുളം ജില്ലയിലെ പലർക്കുമാണ് വ്യാജ അക്കൗണ്ടിൽ നിന്ന് റിക്വസ്റ്റ് അയച്ചിരിക്കുന്നത്. പ്രൊഫൈൽ ചിത്രം കോട്ടയം ജില്ലാ എസ്പി ആയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന അതേ ചിത്രമാണ്. എന്നാൽ പേര്, ചിത്രം എന്നിവ കൂടാതെ മറ്റ് വിവരങ്ങൾ ഫേസ് ബുക്ക് പേജിൽ ലഭ്യമല്ല. 90 ഓളം പേർ റിക്വസ്റ്റ് സ്വീകരിച്ചതായും കാണുന്നുണ്ട്.