ബൈക്കിൽ ട്രെയിലറിടിച്ച് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു
1491150
Monday, December 30, 2024 10:12 PM IST
ആലുവ: ദേശീയപാതയിൽ ബൈക്കിൽ ട്രെയിലറിടിച്ച് ബൈക്ക് യാത്രികനായ കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു.
ചെങ്ങമനാട് സരസ്വതി സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നെടുന്പാശേരി മേയ്ക്കാട് താപ്പാട്ട് സുജിത്കുമാർ നായർ (ശ്രീരാജ്-30) ആണ് മരിച്ചത്. ആലുവ പുളിഞ്ചോട് കവലയിൽ ഇന്നലെ പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. അപകടശേഷം ട്രെയിലർ നിർത്താതെ പോയി.
ഭാര്യ: റിയ തൃശൂർ മണലൂർ പുറത്തൂർ കിട്ടണ് കുടുംബാംഗം. മകൾ: സാറ (മൂന്നര). പിതാവ്: സുകുമാരൻ നായർ (റിട്ട. റെയിൽവേ പോലീസ്). മാതാവ്: ശ്രീജ. സഹോദരി: സുജിത.