മൻമോഹൻ സിംഗ് അനുസ്മരണം
1490664
Sunday, December 29, 2024 3:56 AM IST
മൂവാറ്റുപുഴ: ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ഗാന്ധി പ്രതിമക്ക് സമീപമായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ് അധ്യക്ഷത വഹിച്ചു. ഗാന്ധിയൻ പ്രഫ. എം.പി മത്തായി, ജോസഫ് വാഴയ്ക്കൻ, ബാബു പോൾ, ജോണി നെല്ലൂർ, അനീഷ് എം. മാത്യു, ജോളി പൊട്ടക്കൽ, പി.എ ബഷീർ, പായിപ്ര കൃഷ്ണൻ, അരുണ് പി. മോഹൻ, കെ.എം സലിം, വർഗീസ് മാത്യു, പി.പി എൽദോസ്, കെ.എം പരീത്, ഉല്ലാസ് തോമസ്, കെ.ജി രാധാകൃഷ്ണൻ, പി.എം ഏലിയാസ്, ഒ.പി ബേബി, കെ.പി ഏബ്രഹാം, മിനി എൽദോ എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ: മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഷബീബ് എവറസ്റ്റ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോസഫ് കല്ലൻ, സോഫിയാ ബീവി, സാറാമ്മ ജോണ്, സലിം ചാലിൽ, പി.എം മുഹമ്മദ്, ഡേവിഡ് ചെറിയാൻ, മുഹമ്മദ് ഷാം, വി.പി ഏലിയാസ്, എൻ.എം നാസർ, ടി.പി ജോസഫ് എന്നിവർ പ്രസംഗിച്ചു.
കോതമംഗലം: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.യു. കുരുവിള, കെ.എ. ജോയ്, എ.ജി. ജോർജ്, ഉണ്ണികൃഷ്ണൻ മാങ്കോട്, പി.ടി. ബെന്നി, പി.കെ. മൊയ്തു, മാത്യു ജോസഫ്, ഇബ്രാഹിം കവല, കെ.പി. ബാബു, എ.സി. രാജശേഖരൻ, എ.ടി. പൗലോസ്, ബാബു ഏലിയാസ് എന്നിവർ പ്രസംഗിച്ചു.