ഓട്ടോ ഡ്രൈവർമാരുടെ സ്നേഹക്കൂട്ടായ്മ
1490943
Monday, December 30, 2024 4:45 AM IST
കോതമംഗലം: സെന്റ് ജോസഫ്സ് ധർമ്മഗിരി ആശുപത്രിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു. കോതമംഗലം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് സബ് ഇൻസ്പെക്ടർ സി.പി. ബഷീർ ഉദ്ഘാടനം ചെയ്തു.
ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്മിൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് അഡ്മിനിസ്ട്രേർ സിസ്റ്റർ ഡെറ്റി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ജാസ്മിൻ എന്നിവർ പ്രസംഗിച്ചു. ഡോ. മുനീർ പി. കരീം ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ക്ലാസ് നയിച്ചു.
ഓട്ടോ തൊഴിലാളികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ആശുപത്രി ജീവനക്കാരുടെ കലാപരിപാടികളും നടത്തി.