മരട് നഗരസഭാ കലണ്ടർ പ്രകാശനം ചെയ്തു
1491441
Wednesday, January 1, 2025 3:20 AM IST
മരട്: നഗരസഭയിലെ മുഴുവൻ സേവന കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ മരട് നഗരസഭയുടെ 2025 വർഷത്തെ കലണ്ടർ നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പ്രകാശനം ചെയ്തു. നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, നഗരസഭയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ,
പാലിയേറ്റീവ് കേന്ദ്രങ്ങൾ, ആംബുലൻസ് സേവനങ്ങൾ, ശ്മശാനം എന്നിവയുടെ നമ്പറുകളും നഗരസഭ പരിധിയിലുള്ള എല്ലാ പ്രാദേശിക വിശേഷ ദിവസങ്ങളും ഉൾപ്പെടുത്തിയാണ് കലണ്ടർ രൂപകല്പന ചെയ്തിട്ടുള്ളത്. നഗരസഭ പരിധിയിലെ മുഴുവൻ വീടുകളിലേയ്ക്കും സർക്കാർ സ്ഥാപനങ്ങളിലും സൗജന്യമായി വിതരണം ചെയ്യും.