ഫോർട്ടുവൈപ്പിൻകാർ കണ്ടുമറന്ന പുലിക്കളിക്ക് പുനർജന്മം
1490936
Monday, December 30, 2024 4:45 AM IST
വൈപ്പിൻ : ഫോർട്ടു വൈപ്പിനിൽ പുതുവർഷ പുലരിയെ വരവേൽക്കാൻ വർഷങ്ങൾക്ക് ശേഷം പുലിക്കളി വീണ്ടുമെത്തി.
ഇവിടെ അന്യം നിന്നു പോയ ഈ പരിപാടി പൊതു പ്രവർത്തകനായ ജോണി വൈപ്പിന്റെ നേതൃത്വത്തിൽ സ്ഥലവാസി കളായ കെനി, ഷൈലേഷ്, രാജു, സ്വരൂപ് , ബൈജു,ക്ലിഫോർഡ്,ജയൻ, ഫാക്സൺ എന്നിവർ ചേർന്നാണ് ഇക്കുറി പുനർജീവൻ നൽകിയത്.
ഇവരെല്ലാം ചേർന്ന് ഇന്നലെ പുതുവർഷത്തെ വരവേൽക്കാനായി ചെണ്ട,തപ്പ് എന്നിവയുടെ താളമേത്തിൽ കവലകളിലും, വീടുകളിലൊക്കെയെത്തി പുലിക്കളി നടത്തിയതോടെ ഫോർട്ടു വൈപ്പിൻ നിവാസികൾക്ക് പുതുവർഷ വരവേൽപ്പ് ഹരമായി. കളിയിൽ പുലികൾ കൂടാതെ മാൻ, കരടികൾ, കാട്ടാളൻ എന്നീ കഥാപാത്രങ്ങളുമുണ്ട്. മുഖം മൂടികളും മറ്റും ഈ യുവസംഘം തന്നെ ഉണ്ടാക്കിയതാണ്.