കർദിനാൾ മാർ കൂവക്കാട്ടിന് എറണാകുളം മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ സ്വീകരണം
1490655
Sunday, December 29, 2024 3:56 AM IST
കൊച്ചി: കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന് എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ സ്വീകരണം നൽകി. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ ബൊക്കെ നൽകി കർദിനാളിനെ സ്വീകരിച്ചു.
വികാരി ജനറാൾ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ചാൻസലർ ഫാ. ജോഷി പുതുവ, പ്രൊക്യുറേറ്റർ ഫാ. സൈമൺ പള്ളുപ്പെട്ട, എറണാകുളം സെന്റ് മേരീസ് ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. തരിയൻ ഞാളിയത്ത് എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. മാതാപിതാക്കളായ ജേക്കബ് വർഗീസും ലീലാമ്മയും കർദിനാളിനൊപ്പമുണ്ടായിരുന്നു. മേജർ ആർച്ച്ബിഷപ്സ് ഹൗസിലെത്തിയ മന്ത്രി പി. രാജീവ് കർദിനാളിനു ബൊക്കെ നൽകി ആദരമറിയിച്ചു.