യാത്രക്കാർക്ക് ഭീഷണിയായി ഫുട്പാത്തിൽ തുറന്ന മാൻഹോൾ
1490654
Sunday, December 29, 2024 3:56 AM IST
തൃപ്പൂണിത്തുറ: ഫുട്പാത്തിലെ തുറന്നു കിടക്കുന്ന മാൻഹോൾ കാൽനടയാത്രികർക്ക് ഭീഷണിയാകുന്നു. എസ്എൻ ജംഗ്ഷനടുത്ത് കെഎംആർഎൽ നിർമാണം പൂർത്തിയാക്കിയ ഫുട്പാത്തിലാണ് അപകടകരമായ രീതിയിൽ മാൻഹോൾ ഒരാഴ്ച്ചയിലധികമായി തുറന്നു കിടക്കുന്നത്.
ഇതിന് അടുത്തായുള്ള മാൻഹോളുകളുടെയും മേൽമൂടികൾ ഇളകി സ്ഥാനം തെറ്റിയാണ് കിടക്കുന്നത്. വീതികൂട്ടി മനോഹരമാക്കിയ ഫുട്പാത്തിൽക്കൂടി ഫോണിലും മറ്റും സംസാരിച്ച് ശ്രദ്ധിക്കാതെയെത്തുന്ന കാൽനടയാത്രക്കാർ കഷ്ടിച്ചാണ് അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്.
ആഴം കൂട്ടി നിർമിച്ചിരിക്കുന്ന കാനയ്ക്കുള്ളിലേക്ക് യാത്രക്കാരുടെ കാൽ പെട്ടാൽ അപകടം ഉറപ്പാണ്. ദിവസവും ഒട്ടേറെ യാത്രക്കാർ കടന്നു പോകുന്ന ഫുട്പാത്തിലെ മാൻഹോൾ കൃത്യമായി അടച്ച് സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.