കോ​ത​മം​ഗ​ലം: ത​ട്ടേ​ക്കാ​ട് പ​ക്ഷി​സ​ങ്കേ​ത​ത്തി​ന​ക​ത്തെ ജ​ന​വാ​സ മേ​ഖ​ല​ക​ളെ സ​ങ്കേ​ത​ത്തി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന വ​ന്യ​ജീ​വി ബോ​ർ​ഡി​ന്‍റെ ശി​പാ​ർ​ശ പ​രി​ഗ​ണി​ച്ച് കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ർ​ഡി​ന്‍റെ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി ത​ട്ടേ​ക്കാ​ട് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യെ​ങ്കി​ലും ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ലെ​ന്ന് ഫാ​ർ​മേ​ഴ്സ് അ​വേ​ർ​ണ​സ് റി​വൈ​വ​ൽ മൂ​വ്മെ​ന്‍റ് (ഫാം). ​സ്ഥ​ല പ​രി​ശോ​ധ​ന​യ്‌​ക്കാ​യി കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ർ​ഡം​ഗം ആ​ർ. സു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ത​ട്ടേ​ക്കാ​ട് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

അ​ടു​ത്ത കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ർ​ഡി​ന്‍റെ മീ​റ്റിം​ഗി​ൽ പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണ​ന​യ്ക്ക് വ​രു​മെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ൾ ച​തി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട​ന്നാ​ണ് നി​ല​വി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള രേ​ഖ​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ഫാം ​വി​ല​യി​രു​ത്തി. 2023 ജ​നു​വ​രി 19ന് ​ചേ​ർ​ന്ന സം​സ്ഥാ​ന വ​ന്യ​ജീ​വി ബോ​ർ​ഡാ​ണ് സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ ഒ​ന്പ​ത് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ജ​ന​വാ​സ മേ​ഖ​ല​യും ഏ​താ​ണ്ട് പ​ന്തീ​രാ​യി​ര​ത്തോ​ളം വ​രു​ന്ന ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട് വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ ന​ൽ​കി​യ​ത്. ആ ​ശി​പാ​ർ​ശ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ 2023 ഒ​ക്ടോ​ബ​ർ 11നും 13​നും കേ​ര​ള​ത്തി​ലെ ശെ​ന്തു​രു​ണി, കൊ​ട്ടി​യൂ​ർ, ഇ​ടു​ക്കി, വ​യ​നാ​ട്, പീ​ച്ചി - വാ​ഴാ​നി, ചി​മ്മി​ണി, മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം, മം​ഗ​ള​വ​നം, സൈ​ല​ന്‍റ് വാ​ലി, പ​റ​ന്പി​ക്കു​ളം ക​ടു​വാ സ​ങ്കേ​തം എ​ന്നീ വ​ന്യ​ജീ​വി സ​ങ്കേ​തം കൂ​ടാ​തെ ത​ട്ടേ​ക്കാ​ടും ഉ​ൾ​പ്പെ​ടെ 11 സ​ങ്കേ​ത​ങ്ങ​ളു​ടെ ഇ​എ​സ്ഇ​സ​ഡ് (ബ​ഫ​ർ സോ​ണ്‍) സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​ന​മി​റ​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന് ശി​പാ​ർ​ശ ന​ൽ​കി​യ​ത്.

ത​ട്ടേ​ക്കാ​ടി​ന്‍റെ കാ​ര്യ​ത്തി​ൽ 1983ൽ ​നി​ശ്ച​യി​ച്ച വ​ട​ക്കേ അ​തി​ർ​ത്തി​യാ​യ കു​ട്ട​ന്പു​ഴ ആ​റി​ന് സ​മാ​ന​മാ​യി ഒ​രു കി​ലോ​മീ​റ്റ​റാ​ണ് ബ​ഫ​ർ​സോ​ണ്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ക. ത​ട്ടേ​ക്കാ​ടു മു​ത​ൽ കു​ട്ട​ന്പു​ഴ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​രം സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യാ​ൽ പോ​ലും ഇ​എ​സ്ഇ​സ​ഡ് പ​രി​ധി​യി​ൽ വ​രും. ഫ​ല​ത്തി​ൽ ഇ​പ്പോ​ൾ എ​ടു​ത്തി​രി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ്ര​ഹ​സ​ന​മാ​യി മാ​റും.

2023 ജ​നു​വ​രി 19ന് ​ചേ​ർ​ന്ന സം​സ്ഥാ​ന വ​ന്യ​ജീ​വി ബോ​ർ​ഡ് അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​ട്ട് അ​തി​ന്മേ​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്ക​വേ എ​ന്തി​നാ​ണ് 2023 ഒ​ക്ടോ​ബ​റി​ൽ ത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​തി​ർ​ത്തി​ക്ക് പു​റ​ത്തേ​ക്ക് വ​രു​ന്ന ബ​ഫ​ർ സോ​ണ്‍ വി​ജ്ഞാ​പ​ന​ത്തി​നു​ള്ള ശി​പാ​ർ​ശ അ​യ​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു വ്യ​ക്ത​ത​യു​മി​ല്ലാ​ത്ത ജ​ന​പ്ര​തി​നി​ധി​ക​ൾ കേ​ന്ദ്ര സം​ഘ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​നം നി​യ​ന്ത്രി​ച്ച​തും പ​ബ്ലി​ക് ഹി​യ​റിം​ഗി​നാ​യി കാ​ത്തു​നി​ന്ന​വ​രെ കാ​ണാ​ൻ അ​നു​വ​ദി​ക്കാ​തെ മ​ട​ക്കി അ​യ​ച്ച​തു​മാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​നു​ള്ള അ​വ​സ​ര​വും രാ​ഷ്ട്രീ​യ ഇ​ട​പെ​ടീ​ലി​ലൂ​ടെ ന​ഷ്ട​മാ​ക്കി. 42 വ​ർ​ഷം നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട് സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ ക​ഴി​ഞ്ഞ ഒ​രു സ​മൂ​ഹ​ത്തി​നു​വേ​ണ്ടി പോ​രാ​ടി​യ​ത് പാ​ഴാ​ക്കി​ല്ലെ​ന്നും സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ലേ​ക്ക​യ​ച്ചി​രി​ക്കു​ന്ന ബ​ഫ​ർ സോ​ണ്‍ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യ​ത്തി​ൽ എ​ന്ന​തു​പോ​ലെ​ത​ന്നെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഫാം ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജു​മോ​ൻ ഫ്രാ​ൻ​സി​സ് അ​റി​യി​ച്ചു.