വാഹനാപകടം: ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
1490652
Sunday, December 29, 2024 3:29 AM IST
കോതമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുട്ടന്പുഴ ഇഞ്ചത്തൊട്ടി ചെട്ടിയാംകുടി ജോർജ് മത്തായി (65) ആണ് മരിച്ചത്. കീരംപാറ കവലയ്ക്ക് സമീപം 24ന് വൈകുന്നേരമായിരുന്നു അപകടം. മൂവാറ്റുപുഴ പഴന്തോട്ടം കാഞ്ഞിരവേലിൽ സ്പൈസസ് കന്പനിയിലെ ജീവനക്കാരനായ ജോർജ് ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
ജോർജ് സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാർ ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച വീണു. തലക്ക് സാരമായി പരിക്കേറ്റ ജോർജ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ആനീസ്. മക്കൾ: അജി, അഖിൽ (എൻജിനീയർ, ഹൈദരാബാദ്). മരുമകൻ: എബിൻ കുര്യാക്കോസ് (ദുബായ്) കൊച്ചുകുടിയിൽ മാതിരപ്പിള്ളി.