പോക്സോ കേസ് പ്രതി അറസ്റ്റില്‍
1490450
Saturday, December 28, 2024 5:48 AM IST
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികിമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ഭാഗത്ത് താമസിക്കുന്ന അലി (54) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പീഡിപ്പച്ചതായി മട്ടാഞ്ചേരി പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതനുസരിച്ച് പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഇന്നലെ രാവിലെ മട്ടാഞ്ചേരി പോലീസ് പിടികൂടുകയായിരുന്നു.
മട്ടാഞ്ചേരി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.എ.ഷിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.