ഒരുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
1490449
Saturday, December 28, 2024 5:48 AM IST
കാക്കനാട്: പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് കാക്കനാടും പരിസരത്തും വിതരണം ചെയ്യുവാൻ കൊണ്ടുവന്ന ഒരു കിലോയിലധികം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. സരോജ് ഡാലബെഹ്റ (32)യെയാണ് ഇൻഫൊപാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷൻ പരിധിയിൽ നടത്തിയ സ്പെഷൽ പട്രോളിംഗിനിടെ കാക്കനാട് അത്താണിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. എസ്ഐമാരായ പ്രദീപ്, എഎസ്ഐമാരായ ജെബി, സീനിയർ സിപിഒമാരായ ജോൺ ഏബ്രഹാം, വിനു, ഗിരീഷ് എന്നിവരാണ് പരിശോധന നടത്തിയത്. പരിശോധനകൾ ശക്തമാക്കുമെന്ന് ഇൻഫോ പാർക്ക്പോലീസ് പറഞ്ഞു.