പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് മലമ്പാമ്പുകളെ പിടികൂടി
1490448
Saturday, December 28, 2024 5:48 AM IST
മരട്: മരട് ക്ഷേത്രത്തിന്റെ പറമ്പിൽ നിന്നും രണ്ട് മലമ്പാമ്പുകള പിടികൂടി. തിരുനെട്ടൂർ മഹാദേവർ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് മലമ്പാമ്പുകളെ പിടികൂടിയത്. ജെസിബിയുപയോഗിച്ച് കുളത്തിന് സമീപമുള്ള പുല്ല് നിറഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് മലമ്പാമ്പുകളെ ജെസിബി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്.
മലമ്പാമ്പുകളിൽ ഒരെണ്ണത്തിനെ നെട്ടൂരിലെ രണ്ട് യുവാക്കൾ പിടികൂടി ചാക്കിലാക്കി. ഇതിനിടെ പുല്ലിനിടയിൽ കയറിപ്പോയ രണ്ടാമത്തെ വലിയ പാന്പിനെ തൃപ്പൂണിത്തുറയിൽ നിന്നെത്തിയ സ്നേക്ക് റെസ്ക്യൂ പ്രവർത്തകരായ ജിയോ, വിക്കി എന്നിവർ ചേരന്നാണ് പിടികൂടിയത്.
ഇതിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുമെന്ന് ഇവർ പറഞ്ഞു. ഇതിനിടയിൽ രണ്ട് മലമ്പാമ്പുകൾ കുളത്തിലേക്ക് ഇറങ്ങിയതായും നിരവധി മലമ്പാമ്പുകളെ കണ്ടെന്നും ജെസിബി ഓപ്പറേറ്റർ പറഞ്ഞു.