അ​ങ്ക​മാ​ലി: ബൈ​ക്ക് മോ​ഷ്ടാ​വ് പോ​ലീ​സ് പി​ടി​യി​ൽ. അ​ങ്ക​മാ​ലി ജോ​സ്പു​രം ക​റു​ത്തേ​ൻ​വീ​ട്ടി​ൽ ജി​സ് മോ​ൻ (21) നെ​യാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​റ​വൂ​രി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച ഇ​യാ​ൾ ത​മി​ഴ്നാ​ട്ടി​ലെ തേ​നി​യി​ലേ​ക്ക് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ തി​രി​കെ​വ​രു​മ്പോ​ഴാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സി​ഐ ആ​ർ.​വി. അ​രു​ൺ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ പ്ര​ദീ​പ് കു​മാ​ർ ബേ​ബി ബി​ജു, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ അ​ജി​ത തി​ല​ക​ൻ, ടി.​ആ​ർ. രാ​ജീ​വ്, അ​നീ​ഷ്, ഷെ​രീ​ഫ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.