യുവതിയുടെ ഫോട്ടോ എടുത്ത എക്സൈസ് സിഐ അറസ്റ്റിൽ
1490446
Saturday, December 28, 2024 5:48 AM IST
ആലുവ: അനുവാദമില്ലാതെ മൊബൈൽ ഫോൺ കാമറയിൽ യുവതിയുടെ ഫോട്ടോ എടുത്ത കേസിൽ എക്സൈസ് സിഐയെ ആലുവ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ ഡി.വി. ജയപ്രകാശിനെ (56)യാണ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ മുത്തച്ഛന്റെ വീടിന്റെ മുകൾനിലയിൽ വാടകയ്ക്കു താമസിക്കുന്ന പ്രതി വീടിനകത്തു നിന്ന് യുവതിയുടെ ചിത്രം മൊബൈലിൽ എടുത്തെന്നാണ് ആരോപണം. അഞ്ച് മാസം മുമ്പാണ് കാസർഗോഡുനിന്ന് സ്ഥലംമാറിയെത്തി ഇയാൾ ആലുവയിലെ വാടക വീട്ടിൽ താമസം തുടങ്ങിയത്.
യുവതി മുഖ്യമന്ത്രിക്ക് പരാതി ഇ-മെയിൽ ചെയ്തതതോടെയാണ് പോലീസ് കേസെടുത്തത്. പ്രതിയുടെ ഫോൺ പോലീസ് പിടിച്ചെടുത്തു. ജയപ്രകാശ് 2025 മേയിൽ വിരമിക്കേണ്ടതാണ്.