കൈക്കൂലിക്കാരെ മേയര്‍ സംരക്ഷിക്കുന്നു: പ്രതിപക്ഷം
1490445
Saturday, December 28, 2024 5:48 AM IST
കൊച്ചി: കൈക്കൂലി കേസില്‍ വിജലന്‍സ് അറസ്റ്റ് ചെയ്ത കൊച്ചി കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മധുവിനെയും ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാനുവിനെയും പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം.
വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്ത ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാനുവിനെ ജോയിന്റ് ഡയറക്ടര്‍ തൃപ്പൂണിത്തുറ നഗരസഭയലേക്ക് സ്ഥലം മാറ്റി സഹായിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു.
റവന്യൂ ഇന്‍സ്പെക്ടര്‍ കൈക്കൂലി ചോദിക്കുന്നുവെന്ന് കൗണ്‍സിലില്‍ ആരോപിച്ചപ്പോള്‍ തന്നെ അന്വേഷണ വിധേയമായി ആ ഉദ്യോഗസ്ഥനെ മേയര്‍ സസ്പെന്‍ഡ് ചെയ്തു എന്നു പറഞ്ഞു.
എന്നാല്‍ ഇവരെ സ്ഥലംമാറ്റം നല്കി കേസില്‍ നിന്നു രക്ഷപ്പെടാനുള്ള അവസരം ഒരുക്കുകയായിരുന്നു മേയര്‍. അഴിമതി നടത്തിയത് പാര്‍ട്ടിക്കാരാണെങ്കില്‍ സംരക്ഷിക്കാന്‍ എന്തു നിലപാടും എടുക്കുമെന്ന നിലപാടാണ് മേയറിനെന്നും പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിലും ആരോപിച്ചു.