തിരുനാൾ : കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിൽ
1490444
Saturday, December 28, 2024 5:48 AM IST
വരാപ്പുഴ: കൂനമ്മാവ് സെന്റ് ഫിലോമിനാസ് ആൻഡ് വിശുദ്ധ ചാവറ തീര്‍ഥാടന കേന്ദ്രത്തില്‍ തിരുനാളിനും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധ പദവി ദശവര്‍ഷ ആഘോഷത്തിനും വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റി. തുടര്‍ന്നുനടന്ന ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍ കപ്പിസ്താന്‍ ലോപ്പസ് വചന സന്ദേശം നല്കി. ഇന്ന് തിരുനാള്‍ നേര്‍ച്ച സദ്യ നടക്കും. ജനുവരി മൂന്നിനാണ് പ്രധാന തിരുനാൾ.
ആലുവ നസ്രത്ത് പള്ളിയിൽ
ആലുവ: നസ്രത്ത് ആശ്രമ ദേവാലയത്തിൽ തിരുകുടുംബത്തിന്റെ തിരുനാളിന് തുടക്കമായി. സെന്റ് ഡൊമിനിക് പള്ളി വികാരി ഫാ. ജോസഫ് കരുമത്തി കൊടിയേറ്റി. നസ്രത്ത് ആശ്രമ സുപ്പിരിയർ ഫാ. സണ്ണി പള്ളിപ്പാട്ട്, തിരുനാൾ കോ-ഓർഡിനേറ്റർ ഫാ. സാജു ചിറയ്ക്കൽ, ഫാ. റാഫി കണ്ണനായ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് 5.15ന് പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാന, വിശ്വാസപരിശീലന വാർഷികം, കലാപരിപാടികൾ, നാളെ വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രദക്ഷിണം, ഊട്ടുനേർച്ച.