തുരുത്ത് റെയിൽവേ നടപ്പാലം: വഴിയിലെ കാടുവെട്ടി നീക്കി നഗരസഭ
1490442
Saturday, December 28, 2024 5:48 AM IST
ആലുവ: പെരിയാറിന് കുറുകെയുള്ള തുരുത്ത് റെയിൽവേ നടപ്പാലത്തിലേക്കുള്ള പ്രവേശന വഴിയിലെ കാട് ആലുവ നഗരസഭ വെട്ടിമാറ്റി സുരക്ഷിത പാതയൊരുക്കി.
ഇന്നലെ രാവിലെയാണ് മുനിസിപ്പൽ ജീവനക്കാർ കാട് വെട്ടിമാറ്റി റോഡ് സഞ്ചാരയോഗ്യമാക്കിയത്. ദീപിക അടക്കം പത്രമാധ്യമങ്ങൾ നൽകിയ വാർത്തയെത്തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് നഗരസഭ നടപടിയെടുത്തത്.