കൊ​ച്ചി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യി​ൽ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 5. 30ന് ​എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ ജൂ​ബി​ലി​ക്കു തു​ട​ക്കം കു​റി​ച്ചു പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ മു​ഖ്യ സ​ഹ​കാ​ർ​മി​ക​നാ​കും.

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും സ​ന്യ​സ്ത​രും പ​ങ്കെ​ടു​ക്കും. ജൂ​ബി​ലി​യു​ടെ തു​ട​ക്കം കു​റി​ച്ച് ജൂ​ബി​ലി പ​താ​ക ഉ​യ​ർ​ത്തും. പ്ര​ത്യാ​ശ​യു​ടെ പ്ര​തീ​ക​മാ​യ ജൂ​ബി​ലി കു​രി​ശ് ആ​ർ​ച്ച്ബി​ഷ​പ് ആ​ശീ​ർ​വ​ദി​ക്കും. അ​തി​രൂ​പ​ത​യി​ൽ ഭൂ​ര​ഹി​ത​ർ​ക്കാ​യി ജൂ​ബി​ലി ഭ​വ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തും. ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ ഇ​ട​വ​ക​ക​ളി​ലേ​ക്കും ജൂ​ബി​ലി കു​രി​ശി​ന്‍റെ പ്ര​യാ​ണം ഉ​ണ്ടാ​കും. അ​ടു​ത്ത ഡി​സം​ബ​ർ വ​രെ അ​തി​രൂ​പ​ത​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ജൂ​ബി​ലി ക​മ്മി​റ്റി​യ്ക്കു രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.