എംടി അനുസ്മരണം
1490438
Saturday, December 28, 2024 5:47 AM IST
ഇലഞ്ഞി : സെന്റ് ഫിലോമിനാസ് സ്കൂൾ ലിറ്റററി ക്ലബ് അംഗങ്ങൾ സംഘടിപ്പിച്ച എം.ടി അനുസ്മരണം കഥാകാരൻ പെരുന്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ജോണ് എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. തേവര സേക്രഡ് ഹാർട്ട് കോളജിലെ സിസ്റ്റർ ഡോ. തെരേസ് ആലഞ്ചേരി, കോട്ടയം ബസേലിയസ് കോളജ് ഡോ. സെൽവി സേവ്യർ, ജോജു എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ : എം.ടി. വാസുദേവൻനായരുടെ നിര്യാണത്തിൽ കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം അനുശോചനയോഗം സംഘടിപ്പിച്ചു. യോഗത്തിൽ പ്രസിഡന്റ് മിനിമോൾ രാജീവ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴയുടെ ചരിത്രകാരൻ മോഹൻദാസ് അനുശോചനപ്രഭാഷണം നടത്തി.