തെരുവ് നാടകം അവതരിപ്പിച്ചു
1490437
Saturday, December 28, 2024 5:47 AM IST
മൂവാറ്റുപുഴ : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ സപ്തദിന ക്യാന്പിന്റെ ഭാഗമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ തെരുവ് നാടകം അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം, അമൃത മിഷനുമായി സഹകരിച്ച് സംസ്ഥാനത്തെ 93 നഗര പ്രദേശങ്ങളിൽ ജലവിഭവസംരക്ഷണം, ദ്രവ്യ മാലിന്യ സംസ്കരണം എന്നിവയുടെ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ജലം ജീവിതം എന്ന പേരിൽ തെരുവ് നാടകം അവതരിപ്പിച്ചത്.
നഗരസഭാംഗം ജിനു മടേയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ കെ.ആർ. ദീപ്തി, എൻഎസ്എസ് വോളന്റിയർ ഗോപിക സുരേഷ് എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് സപ്തദിന ക്യാന്പിൽ മൂവാറ്റുപുഴ ജല അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അനിൽ ജലസഭ നടത്തി. ജലസംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ പദയാത്രയും നടത്തി.