കുന്നത്തുനാട് ജനകീയ കമ്മിറ്റി
1490436
Saturday, December 28, 2024 5:47 AM IST
കോലഞ്ചേരി: കുന്നത്തുനാട് എംഎൽഎ അഡ്വ. പി.വി. ശ്രീനിജിന്റെ അധ്യക്ഷതയിൽ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുന്നത്തനാട് നിയോജകമണ്ഡലം തല ജനകീയ കമ്മിറ്റി വടവുകോട് ബ്ലോക്ക് ഓഫീസ് കോണ്‍ഫറൻസ് ഹാളിൽ ചേർന്നു.
കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനു സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ കമ്മിറ്റിക്ക് ശേഷമുള്ള പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
പട്രോളിംഗ് ശക്തമാക്കാനും വാഹന പരിശോധനകൾ കൂട്ടാനും കൂടാതെ അതിഥി തൊഴിലാളികളുടെ ക്യാന്പുകളിലെ പരിശോധന ശക്തമാക്കാനും യോഗത്തിൽ തീരുമാനമെടുത്തു.