കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ കർമല മാതാവിന്റെ ദർശനത്തിരുനാൾ
1490435
Saturday, December 28, 2024 5:47 AM IST
കോതമംഗലം: സെന്റ് ജോർജ് കത്തീഡ്രലിൽ കർമ്മല മാതാവിന്റെ 155-ാം ദർശനത്തിരുനാൾ നാളെ മുതൽ 31 വരെയും ജനുവരി ഒന്നിനും രണ്ടിനും ആഘോഷിക്കുമെന്ന് വികാരി ഫാ. തോമസ് ചെറുപറന്പിൽ, ഫാ. ജോണ് മറ്റപ്പിള്ളിൽ, സഹ വികാരിമാരായ ഫാ ജോസഫ് കുന്നുംപുറത്ത്, ജെയിംസ് പറയ്ക്കനാൽ എന്നിവർ അറിയിച്ചു.
നാളെ മുതൽ 31 വരെ ദിവസവും രാവിലെ 5.45ന് വിശുദ്ധ കുർബാന. നാളെ രാവിലെ ഏഴിന് തിരുനാൾ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 2025 ജൂബിലി വർഷത്തിന്റെ രൂപതാതല ഉദ്ഘാടനം, ജൂബിലി തിരി തെളിക്കൽ, കാഴ്ച സമർപ്പണം, ആഘോഷമായ പൊന്തിഫിക്കൽ കുർബാന - ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ലൈത്തോരന്മാരുടെ വാഴ്ച, 10ന് വിശുദ്ധ കുർബാന, 4.30ന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന, ജപമാല.
30ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം മൂന്നിന് കത്തീഡ്രൽ ഹോംസ് നിർമിച്ച പുതിയ ഭവനങ്ങളുടെ വെഞ്ചിരിപ്പും താക്കോൽദാനവും - മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, അഞ്ചിന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം - ഫാ. ജിജോ ഉറുന്പിൽ സിഎംഐ, ജപമാല പ്രദക്ഷിണം. 31ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരേ 3.30ന് ജപമാല, നാലിന് ലദീഞ്ഞ്, ആഘോഷമായ വിശുദ്ധ കുർബാന - ഫാ. ജോസഫ് കൂനാനിക്കൽ, സന്ദേശം - റവ. ഡോ. ജോസഫ് തച്ചുകുന്നേൽ സിഎംഐ, പ്രദക്ഷിണം, വർഷാവസാന പ്രാർത്ഥന, സമാപനാശീർവാദം.
ഒന്നിന് രാവിലെ 5.30ന് വർഷാരംഭ പ്രാർഥന, 5.45നും ഏഴിനും വിശുദ്ധ കുർബാന, വൈകുന്നേരം 3.30ന് ജപമാല, നാലിന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ പാട്ടുകുർബാന - ഫാ. അലോഷ്യസ് പോളക്കൽ ഒഎഫ്എം, സന്ദേശം - റവ.ഡോ. സ്റ്റാൻലി കുന്നേൽ. രണ്ടിന് രാവിലെ 5.45നും ഏഴിനും വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, ദർശന സമൂഹ സമ്മേളനം, വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാന.