കരാത്തെ റഫറി സെമിനാർ
1490434
Saturday, December 28, 2024 5:47 AM IST
വാഴക്കുളം : ജപ്പാൻ കരാത്തെ ദോ ഷിറ്റോ റിയു ഷിൻബുക്കാനും ജില്ലാ കരാത്തെ ദൊ അസോസിയേഷനുമായി സഹകരിച്ച് കരാത്തെ റഫറി സെമിനാർ സംഘടിപ്പിച്ചു. വാഴക്കുളം ജ്വാല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കരാത്തെ കേരളാ അസോസിയേഷൻ പ്രസിഡന്റും ഡബ്ല്യുകഐഫ് ജഡ്ജുമായ ഹാൻഷി പി. രാം ദയാൽ വേൾഡ് കരാത്തെ ഫെഡറേഷൻ മത്സര നിയമാവലിയെക്കുറിച്ച് ക്ലാസ് നയിച്ചു.
സെമിനാറിനോടനുബന്ധിച്ച് കരാത്തെ ഇന്ത്യ ഓർഗനൈസേഷൻ സംഘടിപ്പിച്ച കരാത്തെ റഫറി/ജഡ്ജ് പരീക്ഷയിൽ 20 ഓളം വിദ്യാർഥികൾ പങ്കെടുത്ത് വിജയിക്കുകയും, ദീപക് ശങ്കരൻ സ്റ്റേറ്റ് റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പരീക്ഷാ വിജയികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷീഹാൻ സാബു ജോണ് അധ്യക്ഷത വഹിച്ചു.