റിട്ടേണിംഗ് ഓഫീസർമാർക്കായി പരിശീലന ക്ലാസ്
1490433
Saturday, December 28, 2024 5:47 AM IST
മൂവാറ്റുപുഴ: ഗ്രന്ഥശാലകളിൽ നിന്നും രണ്ടുവീതം പ്രതിനിധികളെ തെരഞ്ഞെടുത്ത് താലൂക്ക് ലൈബ്രറി കൗണ്‍സിലുകൾ രൂപീകരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുന്നതിന് നിയോഗിച്ചിട്ടുള്ള റിട്ടേണിംഗ് ഓഫീർമാർക്കായി ലൈബ്രറി കൗണ്‍സിൽ ഹാളിൽ നടത്തിയ പരിശീലന ക്ലാസ് സംസ്ഥാന ലൈബ്രറി കൗണ്‍സിൽ അംഗം ജോസ് കരിന്പന ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സിൽ താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി, ജില്ലാ ലൈബ്രറി ഓഫീസർ പി.സി. ജയ എന്നിവർ ക്ലാസ് നയിച്ചു.
ജില്ലാ കൗണ്‍സിൽ അംഗം റ്റി.പി. രാജീവ്, ലൈബ്രേറിയൻസ് യൂണിയൻ താലൂക്ക് സെക്രട്ടറി ജയ്സണ്‍ കക്കാട്, അഭിലാഷ് കെ. ഡേവിഡ് എന്നിവർ നേതൃത്വം നൽകി. ഏഴാം ലൈബ്രറി കൗണ്‍സിൽ രൂപീകരിക്കുന്നതിനായി അംഗ ലൈബ്രറികളിൽ നിന്നും പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ലൈബ്രറികളിൽ ആരംഭിച്ചു. മാർച്ച് രണ്ടിന് ഗ്രന്ഥശാലകളിൽ തെരഞ്ഞെടുപ്പ് നടക്കും. മൂവാറ്റുപുഴ താലൂക്കിൽ 69 ഗ്രന്ഥശാലകളിൽ നിന്നാണ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്.
ഈ ലൈബ്രറികളിലെ തെരഞ്ഞെടുപ്പ് നടപടികൾക്ക് പൂർത്തിയാക്കുന്ന ചുമതലയാണ് റിട്ടേണിംഗ് ഓഫീസർമാർക്കുള്ളത്. ഇതിനാണ് പരിശീലനം നൽകിയത്.