മണ്ഡലത്തിൽ രണ്ട് സ്കൂൾ ബസുകൾക്ക് കൂടി അനുവദിച്ച ു: മാത്യു കുഴൽനാടൻ
1490432
Saturday, December 28, 2024 5:47 AM IST
മൂവാറ്റുപുഴ: മണ്ഡലത്തിൽ രണ്ട് വിദ്യാലയങ്ങൾക്ക് കൂടി സ്കൂൾ ബസ് അനുവദിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ. മേക്കടന്പ് ഗവ. എൽപി സ്കൂൾ, തൃക്കളത്തൂർ സൊസൈറ്റിപ്പടി ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിലേക്കാണ് ബസുകൾ അനുവദിച്ചത്. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35.70 ലക്ഷമാണ് സ്കൂൾ ബസ് വാങ്ങുന്നതിനായി നൽകുന്നത്.
മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ മാത്യു കുഴൽനാടൻ എംഎൽഎ നടപ്പാക്കുന്ന വിദ്യാ സ്പർശം പദ്ധതി പ്രകാരമാണ് ബസുകൾ നൽകുന്നത്. പൊതുയാത്രാ സൗകര്യങ്ങൾ പരിമിതമായെന്ന് ചൂണ്ടിക്കാണിച്ചു സ്കൂൾ അധികൃതരും പിടിഎ ഭാരവാഹികളും നിവേദനം നൽകിയതിനെ തുടർന്നാണ് ബസ് അനുവദിച്ചത്. വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഒരുക്കുകയാണ് ലക്ഷ്യമിടുന്നത്.